"ഇത് ഫുട്ബോൾ ആണു പന്ത് എവിടേക്ക് വേണങ്കിലും ഉരുളും" ഈ വാക്കിന്റെ യാഥാർതയാണു ഇന്നലെ ബയേൺ - ബായ്സ മാച്ചിൽ കണ്ടെതെങ്കിൽ ഇന്നത്തെ കാഴ്ച്ചയും മറിച്ച് ഒന്നല്ല.
ഫുട്ബോൾ ഇതിഹാസം ജുവാൻ ക്രൈഫിന്റെ വാക്കുകൾ ഓർത്തുപോകുന്നു. " പണം കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ഒരു മത്സരം ജയിക്കാനാവില്ല." അറബ് പണംകൊണ്ട് ചാബ്യൻസ് ലീഗ് ബാൻ നീക്കം ചൈത് കളത്തിലിറങ്ങിയ സിറ്റി ഓർത്തു പോകേണ്ട ഒന്നായിരുന്നു ഇത്.
സ്വയം വരുത്തി വെക്കുന്ന അപകടങ്ങളിലേക്ക് തന്നെ സിറ്റി തിരിച്ച് എത്തിയിരിക്കുന്നു.ലിയോൺ അവരുടേ ഗൈയിം പ്ലാൻ വളരെ പെർഫക്ട് ആയി തന്നെ നടപ്പാക്കി.
പെപ്പിന്റെ ആദ്യ 11 തന്നെ പാളിയോ? എന്നത് ചോദ്യം തന്നെയാണ്.
കെവിൻ ഡിബ്രൂയിനെയിൽ നിന്നും മാത്രം അവസരങ്ങൾ കാത്ത് സ്റ്റർലിങ്ങും, ജീസസും, മെഹറസും നിന്നപ്പോൾ സംഘബലത്തിന്റെ പവർ ലിയോൺ നടപ്പാക്കുകയായിരുന്നു.
കോർനെറ്റിന്റെ ആദ്യ ഗോളും പകരകാരനായി ഇറങ്ങിയ ഡംബലയുടേ ഇരട്ട ഗോളും സിറ്റിക്ക് ഏൽപ്പിച്ച ക്ഷതം ചെറുതല്ല.
ഗോൾ പോസ്റ്റിനടിയിൽ ഒട്ടും മനോവീര്യം തകരാതെ നിലയുറച്ച ലോപസ് തന്നയാണു കളിയിലെ കേമൻ.
സ്റ്റർലിങ് പതിവുപോലെ കളിയിൽ ഒരു മിസ്സ് എന്ന പഴയ പ്രവണത തുടർന്നുകൊണ്ടേയിരിക്കുന്നു... ഒടുക്കം ബാർസക്ക് പിന്നാലെ സിറ്റിയും ചാബ്യൻസ് ലീഗിൽ നിന്ന് പുറത്തേക്ക്....
ഫുട്ബോളിലെ വബ്ബൻ ലീഗുകൾ ആയ
സ്പാനിഷ് ലീഗ്, ഇറ്റാലിയൻ ലീഗ്, ഇംഗ്ലീഷ് ലീഗ്, ഇവയിൽ നിന്നൊന്നും അവസാന നാലിൽ എത്താൻ ആർക്കും കഴിഞ്ഞില്ല. UCL ന്റെ കനക കിരീടം ഒന്നെങ്കിൽ ഫ്രഞ്ചിലീഗിലേക്ക് അല്ലെങ്കിൽ ജർമൻ ലീഗിലേക്ക്. ..... സെമിയിൽ ബയേണും, ലിയോണും പി.എസ്.ജി യും ലെയ്പ്സിഗും തമ്മിൽ ഏറ്റുമുട്ടും.
No comments:
Post a Comment