Friday, 16 December 2022

                    ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ടിനസിലേക്ക് അർജന്റീനയുടെ മുഴുവൻ ബറ്റാലിയനും കുതിച്ചു. ഈ ഒരു മനുഷ്യൻ മാത്രം പതിവുപോലെ തന്റെ മുത്തശ്ശിയെ ഓർക്കുന്ന ആകാശത്തേക്ക് മുഖമുയർത്തിയുള്ള അഭിവാദ്യത്തിനു ശേഷം, എല്ലാ ടീമംഗങ്ങളും പാഞ്ഞതിന് നേരെ എതിർവശത്തേക്ക് ഓടി. അവിടെ ഒരാൾ കമിഴ്ന്ന് മുഖം പൂഴ്‌ത്തി കിടക്കുന്നുണ്ടായിരുന്നു. എമിലിയാനോ മാർട്ടിനസ്. ആദ്യത്തെ രണ്ട് പെനാൽറ്റികളും സൂപ്പർ സേവ് ചെയ്ത ഗോൾകീപ്പർ.

                    ആ സേവുകളിലാണ് യഥാർത്ഥത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് തീരുമാനമായത്. അവസാനകിക്കെടുത്ത ലൗട്ടാരോക്ക് മുൻപ് അഭിനന്ദനമർഹിക്കുന്നത് എമിലിയാനോ ആണ്. മറ്റാർക്കും ആ ആഹ്ലാദത്തിമർപ്പിൽ അതു തോന്നിയില്ല. പക്ഷേ അയാൾക്ക് അതു തോന്നി. ഓടി അടുത്തുചെന്ന് എമിലിയാനോ യെ അഭിനന്ദിച്ച് എഴുന്നേൽപ്പിച്ചു. അതാണ് ലിയൊണൽ ആന്ദ്രെസ് മെസി.




            റിസർവ് ബഞ്ചിലെ ഇടിക്കൂറ്റൻമാർ കൂടി മൈതാനത്തേക്ക് ചാടിയിറങ്ങിയ സമയത്ത് ഒരിക്കലും പതിവില്ലാത്ത വിധം എതിർ ടീമിൻ്റെ കോച്ചിനോട് എന്തോ മെസി ചോദിക്കുന്നത് ശ്രദ്ധിച്ചിരുന്നു. മെസിക്കിത് പതിവില്ലല്ലോ എന്ന് ആലോചിക്കുകയും ചെയ്തു. ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

" നല്ല ഫുട്ബാൾ എവിടെ❓" എന്നാണ് മെസി ചോദിച്ചത്. കളിക്കു മുൻപേ മെസിയെ പൂട്ടാനറിയാം എന്നൊക്കെ വീമ്പിളക്കിയ വാൻഡാലിലോട് മെസിയെപ്പോലൊരു ഇൻട്രോവർട്ട് നാവുകൊണ്ട് മറുപടി കൊടുക്കരുത് എന്നാണാഗ്രഹം. യെസ്, അതിലൊന്നും മെസി പറഞ്ഞില്ല. ഈ യുദ്ധം കണ്ടിട്ട് ''
നല്ല ഫുട്ബാൾ എവിടെ" എന്നാണയാൾ ചോദിച്ചത്.
നല്ല ഫുട്ബാൾ കളിച്ച് തന്നെ പൂട്ടിയാലും ശരി. ടീമിനെ തോൽപ്പിച്ചാലും ശരി. പക്ഷേ നല്ല ഫുട്ബാൾ കളിക്കണം. അതെവിടെ എന്നതു മാത്രമാണ് അയാളുടെ ചോദ്യം.❗️



            മലയാളി ആരാധകർ മനസ്സിലാക്കേണ്ടത്, ബ്രാ- അര എന്നൊക്കെയെഴുതി ജീവിക്കുന്ന നിങ്ങളുടെ ലോകമല്ല മഹാൻമാരായ കളിക്കാരുടെ ലോകം. അവർ അവരുടെ സ്പോർട്മാൻഷിപ്പ് ഉയരത്തിൽ ഏതു വിജയത്തിലും പരാജയത്തിലും ജ്വലിച്ചു നിൽക്കും.
വാമോസ് അർജന്റീന 🔥🇦🇷

Monday, 4 January 2021

Oh My Love.....


 I Love that starry night, we had deep fantasy conversation...

I wish we can be like this always...❤️


" My Love, my eyelids are colliding... I am tired ... "

" Do you want to sleep my lady..? "


" No my dear,  I am just tired, I don't want to sleep in this starry night... "

" Come... Lay down... I wil give you a head massage..."


" Am already there on your lap... "

" May I give a kiss on your forehead..? "

" Go on... " 


" Oh my Love... Give my fingers some magical powers to take my love to the heaven out there... "

" I hate heavens... Why can't you find peace here in your normal place..? "


" Then let's go to the woods... "

" From woods to sea and back... " 

" Okay... Let's go... "


" Sea is must... If I am with you, you have to please me with sea..."

" I will bring all  seven oceans here, if you want... "


" Then I will be the most happy lady... "

" I will do it to make you the happiest person in this world my    lady... "

" and I Love youuuhh... " 


" I Love you the most... Come let's dive in to the sea...  Let's go to the deep, till we see the home of fireflies... "

" Hey,  can we find fireflies there..? "

" They lives there... (It's a top secret... Do not tell anybody else )"

" No, I won't... "


" I want all of them on each and every curves of your curly hair... "

" Oh... How sweet... "

" Not more than you dear... Hey... Do you want to see starfish babies..? "

" What all mesmerizing things are hidden there... I wanna see all those... "

" Anything you wish to see is here in this deep... "

" Yes, and I will also find me there.... and thus my question to self ends there... "


" There will be no coming back..? "

" No...Forever in the sea... "

" Let me be with you... There in the deep... "

" I know, You will always be there on my side... Love you... "

" I am honoured my lady.... Love you the most...


Sunday, 27 December 2020

The day we meet...


How can I explain you, the way my body reacts 

each time I think about you...

The blood in the veins flow like a river in the flood...

From far away, I could sense the fragrance of your sweat...

I don't remember the day I saw you in my dream,

In a lazy sleep after a tiering lengthy night, but

I can't forget you said,

"How long can you live without me, my Love? "

I wanted to ask you back,

Why did I miss you in each second of breathing ?

Why did I call your name in the midnight thunders ?

Why did I remember you from one day to another ? 

Where were these questions that time..!

I couldn't complete it even a single one of them..!

How long I can... Silence... A complete silence for you...

Just vanished in the light and it was like a hell,

A frozen river and I am in the middle, stuck... 

There is no way out from you my beloved...

I am stuck there, forever, inside the thorns of ice

and each time I try to move away

It hurts myself, badly...

And blood spread all over like the ash after Burnes...

You are the end of all, and after you, Black hole....

Where there is nothing but darkness of silent death...



യാത്ര പോലും പറയാതെ...

 ഒരു മുന്നറിയിപ്പ് പോലുമില്ലാതെ വന്ന്, കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ അത്രമേൽ ഭംഗിയാക്കി, ഒരു യാത്ര പോലും പറയാതെ തിരിച്ചു പോകുന്ന ചില മനുഷ്യരുണ്ട്...


ശരീരങ്ങൾ തമ്മിൽ ദുരമേറെയുങ്കിലും, മനസ്സുകൾക്കിടയിലൊരു തരി വിടവ് പോലുമില്ലാത്ത, ഒന്ന് ഓർക്കുമ്പോഴേക്കും അടുത്ത നിമിഷം മുന്നിൽ വന്ന് നിൽക്കുന്ന ചില മനുഷ്യരുണ്ട്...


ഒരുപാട് നാളുകൾക്ക് ശേഷവും ഒരിക്കൽ പോലും കണ്ടുമുട്ടിയില്ലെങ്കിലും, ഞാൻ എവിടെയും പോയിട്ടില്ല കൂടെ തന്നെയുണ്ടെന്ന് പറയാതെ പറയുന്ന ചില മനുഷ്യരുണ്ട്...


നമുക്ക് വേണ്ടി മാത്രം, ദൂരത്തെവിടെയോ ഇരുന്നു കൊണ്ട് ഏറ്റവും ഭംഗിയുള്ള പാട്ടുകൾ പാടുകയും, കഥകൾ പറയുകയും, കത്തുകൾ എഴുതുകയും ചെയ്യുന്ന ചില മനുഷ്യരുണ്ട്...


നിങ്ങളോടെല്ലാം എനിക്ക് പ്രണയമാണ്... ❤️


Saturday, 19 December 2020

ഓർമ്മകൾ


 "എന്തൊരു വരണ്ട കാലമായിരുന്നു! മൊബൈലും ഇന്റർനെറ്റും  ഇല്ല. കംപ്യുട്ടർ കണ്ടത്  പാഠപുസ്തകങ്ങളിൽ മാത്രം. 


സ്‌കൂളിൽ  പഠിക്കുമ്പോഴാണ്. എട്ടാം ക്ലാസിലാണെന്നാണ് ഓർമ്മ. ഒരുത്തൻ ഒരു കൊച്ചുപുസ്തകവുമായി ക്‌ളാസിൽ വന്നു. കൈമാറി, കൈമാറി ഡെസ്കിനടിയിൽ വെച്ച്  അത് വായിച്ച് കൊണ്ടിരിക്കുകയാണ്, എന്റെയടുത്തതൊന്നും  അത് എത്തിയില്ല. അതിനു മുമ്പ് ഒരു ചങ്ങാതി കരിങ്കാലിപ്പണി കാണിച്ചു. ക്ലാസിൽ ഒരാൾ അശ്ലീലപുസ്തകം കൊണ്ടു വന്നെന്നും അതിലെ  പറയാൻ പറ്റാത്ത ഒരു വാക്ക്  തന്റെ നേരെ അവൻ ഉപയോഗിച്ചെന്നും മാഷോട്  പരാതി പറഞ്ഞു.   


മാഷ് ഒരു വടിയും എടുത്ത് ക്ളാസിലേക്ക് വന്നു.  ആരാണ് പുസ്തകം കൊണ്ട് വന്ന ആൾ എന്ന് ചോദിച്ചു. പുസ്തകം ആരോ  മാഷിന് എടുത്ത് കൊടുത്തു. ആർക്കൊക്കെ ഇത് വായിക്കാൻ കിട്ടി എന്ന് മാഷ് ചോദിച്ചു. അപ്പോൾ പുസ്തകത്തിന്റെ ഉടമസ്ഥൻ,  പരാതിക്കാരൻ  കരിങ്കാലിയെ  ചൂണ്ടി പറഞ്ഞു - ഇവനാണ്  സാർ ആദ്യം വായിച്ചത്.


അപ്പോൾ പരാതിക്കാരനെ മാഷ്  എഴുന്നേൽപ്പിച്ച് നിർത്തി. അവനാകെ വിറച്ച് പോയി.  അവൻ വിറച്ച് കൊണ്ട് തന്നെ മാഷോട് പറഞ്ഞു - "അയ്യോ സാറേ... ഞാനിതു  വായിച്ചൊന്നുമില്ല. കൈയിൽ കിട്ടിയപ്പോൾ അതിലെ പടങ്ങള്  നോക്കിയെന്നേയുള്ളൂ. സത്യമായിട്ടും വായിച്ചിട്ടില്ല."


കൊണ്ട് വന്നവനും വായിച്ചവനും  പടം  നോക്കിയവനും എല്ലാം തല്ല് കിട്ടുമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു ചൂരൽ വടി  മാഷിന്റെ കൈയിൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നല്ലോ. പക്ഷെ മാഷ് അടിച്ചില്ല. പകരം അഞ്ചു മിനിറ്റ് പ്രഭാഷണം നടത്തി.  


"നമ്മൾ വായിക്കുന്നത് എന്തോ അത് നമ്മൾക്ക് പ്രചോദനം തരും. അങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമുണ്ടായത്. വായിച്ചിട്ടാണ് അബ്രഹാം ലിങ്കൺ മഹാത്മായത്. അത് കൊണ്ട്  നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തത് വായിക്കണം. ഇനി ഇങ്ങനെയൊന്നും ചെയ്യരുത്." എന്നും പറഞ്ഞ് മാഷ്  പുസ്തകവുമായി  സ്റ്റാഫ് റൂമിലേക്ക് പോയി. ആ പുസ്തകത്തിനു എന്ത് പറ്റിയോ ആവോ ? 


ഇത് ഇപ്പോൾ ഓർക്കാൻ കാരണമെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ, അങ്ങനെ പ്രത്യേക കാരണമൊന്നുമില്ല.  


എന്തോ, ഭരണഘടന കൈയിൽ കിട്ടിയിട്ട്  അതിൽ എന്താണ് എഴുതിയിരിക്കുന്നത്  എന്ന് വായിച്ച് നോക്കാതെ -വായിച്ചതിന്റെ ഒരു ലക്ഷണവുമില്ല-  അതിലെ പടങ്ങൾ  മാത്രം ഓർത്തിരിക്കുന്ന  ചില സുഹൃത്തുക്കളെ കണ്ടപ്പോൾ, ഓർത്തു പോയെന്നേയുള്ളൂ..."


                         ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ട...