Sunday, 27 December 2020

യാത്ര പോലും പറയാതെ...

 ഒരു മുന്നറിയിപ്പ് പോലുമില്ലാതെ വന്ന്, കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ അത്രമേൽ ഭംഗിയാക്കി, ഒരു യാത്ര പോലും പറയാതെ തിരിച്ചു പോകുന്ന ചില മനുഷ്യരുണ്ട്...


ശരീരങ്ങൾ തമ്മിൽ ദുരമേറെയുങ്കിലും, മനസ്സുകൾക്കിടയിലൊരു തരി വിടവ് പോലുമില്ലാത്ത, ഒന്ന് ഓർക്കുമ്പോഴേക്കും അടുത്ത നിമിഷം മുന്നിൽ വന്ന് നിൽക്കുന്ന ചില മനുഷ്യരുണ്ട്...


ഒരുപാട് നാളുകൾക്ക് ശേഷവും ഒരിക്കൽ പോലും കണ്ടുമുട്ടിയില്ലെങ്കിലും, ഞാൻ എവിടെയും പോയിട്ടില്ല കൂടെ തന്നെയുണ്ടെന്ന് പറയാതെ പറയുന്ന ചില മനുഷ്യരുണ്ട്...


നമുക്ക് വേണ്ടി മാത്രം, ദൂരത്തെവിടെയോ ഇരുന്നു കൊണ്ട് ഏറ്റവും ഭംഗിയുള്ള പാട്ടുകൾ പാടുകയും, കഥകൾ പറയുകയും, കത്തുകൾ എഴുതുകയും ചെയ്യുന്ന ചില മനുഷ്യരുണ്ട്...


നിങ്ങളോടെല്ലാം എനിക്ക് പ്രണയമാണ്... ❤️


No comments:

Post a Comment

                         ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ട...