Thursday, 17 December 2020

Basheer the man - Documentary

 "എഴുത്തുകാരനാവണമെന്നായിരുന്നോ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം? "

"കുട്ടിക്കാലത്ത് ഫയൽവാനാകണം എന്നായിരുന്നു ആഗ്രഹം. പിന്നെ എഴുത്തുകാരനാവണമെന്നാഗ്രഹിച്ചു. അതിനു കാരണമുണ്ട്,



ഞാൻ വൈക്കം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ വൈക്കത്തഷ്ടമിക്ക് ധാരാളം പുസ്തകകച്ചവടക്കാർ വരുമായിരുന്നു. എന്റെ സ്നേഹിതന്മാരുടെ വീടിന്റെ വരാന്തയിലാണ് കച്ചവടം. അവരെനിക്ക് വായിക്കാൻ പുസ്തകങ്ങൾ തരും. ഞാനത് രാത്രി മുഴുവനിരുന്നു വായിക്കും. രാവിലെ ഞങ്ങളുടെ വീട്ടിൽ മുറ്റമടിക്കുന്ന സ്ത്രീ, നങ്ങേലി, മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് വായന നിർത്തുക. ഞാനീ വായിച്ച എല്ലാ പുസ്തകങ്ങളിലും നോവലുകളിലും, 

നീചകഥാപാത്രങ്ങൾ ;കള്ളന്മാർ, വഞ്ചകർ,കൊലപാതകികൾ, എല്ലാം മുസ്ലിമീങ്ങളാണ്. ഞാൻ നോക്കുമ്പോൾ എന്റെ മാതാപിതാക്കളോ, അമ്മാവന്മാരോ, ബന്ധുക്കളോ ഒന്നും കള്ളന്മാരോ നീചരോ അല്ല. എനിക്കറിയാവുന്നവരിൽ ആരുമില്ല. അതെന്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. അന്ന് ഞാൻ തീരുമാനിച്ചു, വലുതാകുമ്പോൾ ഞാനൊരു എഴുത്തുകാരനാവുമെന്ന്"


-വൈക്കം മുഹമ്മദ്‌ ബഷീർ 

(Basheer the man - Documentary - by MA Rahman -35 mm -1987)



No comments:

Post a Comment

                         ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ട...